Sunday, March 11, 2018

വെള്ളാപ്പള്ളിയെ വിമര്‍ശിക്കുമ്പാള്‍



എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയും മകന്‍ തുഷാറും അത്ര നല്ല ആള്‍ക്കാരല്ല എന്ന ആരോപണം സത്യമായിരിക്കാം. പക്ഷേ ഇതു പറഞ്ഞ് അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ക്കുന്നവര്‍ക്ക് ചൂട്ടു പിടിക്കുവാന്‍ നായന്‍മാര്‍ നില്‍ക്കണോ. വേണ്ട എന്നാണ് ഇതെഴുതുന്ന ആളിനു തോന്നുന്നത്. എന്താണ് അതിന്റെ കാരണം. പറയാം.

ഈഴവരും, പട്ടികജാതിക്കാരും അടങുന്ന ഹിന്ദു സമൂഹത്തിന്റ നായകരായാണ് നായന്‍മാര്‍ കേരളത്തില്‍ നലകൊണ്ടത്. ഈ കൂട്ടായ്മയാണ് നായരെ നായക സ്ഥാനത്ത് എത്തിച്ചത്. ഇവരായിരുന്നു നായരുടെ ക്യഷിയിടങളിലെ തൊഴിലാളികള്‍. കേരളത്തില്‍ സ്വാധീനം ഉറപ്പിക്കാന്‍ വന്ന വിദേശ മതങളും, കമ്മ്യൂണിസം പോലുള്ള രാഷ്ടീയ പ്രത്യയശാസ്ത്രങളും ഈഴവെരെ ഹിന്ദു കൂട്ടായ്മയില്‍ നിന്നും അടര്‍ത്തി മാറ്റാനും അങനെ ഹിന്ദുക്കളുടെയും, നായന്‍മാരുടെയും കേരള സമൂഹത്തിലെ നേത്യത്വം അട്ടിമറിക്കാനും എന്നും ശ്രമിച്ചിരുന്നും. ചില ഈഴവ നേതാക്കന്‍മാരെങ്കുലും ഈ കെണിയില്‍ വീണിരുന്നു.

ഇവിടെയാണ് വെള്ളാപ്പള്ളിയുടെ പ്രസക്തി. ഈഴവര്‍ ഹിന്ദുക്കളാണ് എന്ന നിലപാട് ആദ്യമായി ശങ്കറിനു ശേഷം എടുത്തത് വെള്ളാപ്പള്ളിയാണ്. അദ്ദേഹത്തിനു മുമ്പ് ജനറല്‍ സെക്രട്ടറിമാരായിരുന്ന എം കെ രാഘവന്‍, പ്രതാപ് സിങ്, ഗോപിനാഥന്‍ തുടങിയവര്‍ കടുത്ത നായര്‍, ഹിന്ദു വിരുദ്ധ നിലപാടുകാരായിരുന്നു. അക്കാലത്ത് എസ്എന്‍ഡിപി ഹിന്ദു മതത്തില്‍ നിന്ന് അകന്ന് ഈഴവര്‍ ശ്രീനാരായണ മതക്കാരാണ് എന്ന നിലപാട് എടുത്തിരുന്നു. ഭാഗവത പാരായണം നിര്‍ത്തി എസ്എന്‍ഡിപിയുടെ ഗുരുമന്ദിരങള്‍ സമാന്തര ആരാധനാലയങളാക്കനുള്ള ശ്രമങള്‍ അക്കാലത്തു നടന്നിരുന്നു.

1980കളില്‍ എസ്എന്‍ഡിപി, ലത്തീന്‍ സഭ, മുസ്ലീം സംഘടനകള്‍ ഇവര്‍ ചേര്‍ന്ന് പിന്നോക്ക-മുസ്ലീം സഖ്യം ഉണ്ടാക്കുകയും, നായര്‍ക്കെതിരെ കമ്മ്യീണിസ്റ്റുകാരുമായി ചേര്‍ന്ന് പൊതുവേദികളില്‍ അസഭ്യവര്‍ഷം നടത്തുകയും പതിവായിരുന്നു. ചിലയിടത്ത് ഇത് ശാരീരിക ആക്രമണം വരെയെത്തിയിരുന്നു. ഗുരുമന്ദിരങള്‍ തകര്‍ത്തു എന്ന പേരില്‍ ബന്ദുകളും, അക്രമങളും 1980-90കളില്‍ മദ്ധ്യതിരുവിതാംകൂറില്‍ സാധാരണയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഈഴവരെ ഉപയോഗിച്ച് സംഘടിത മതങള്‍ നായരെയും ഹിന്ദു ആശയങളെയും ആക്രമിക്കുകയായിരുന്നു അന്ന്.

എന്നാല്‍ വെള്ളാപ്പള്ളി സംഘടിത മതങളുടെ കരാള ഹസ്തത്തില്‍ നിന്നും കുതറി മാറുകയും തങളുടെ ഹിന്ദു വ്യക്തിത്വം സധൈര്യം പ്രഖ്യാപിക്കുകയും ചെയ്തു. ഈഴവരെ കൂട്ടുപിടിച്ച് നായരെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയവര്‍ക്ക് അതു കനത്ത തിരിച്ചടിയായി. യഥാര്‍ത്ഥത്തില്‍ പിന്നോക്ക മുസ്ലീം എൈക്യം ഇല്ലാതായതാണ് എന്‍എസ്എസ്സെന്റെ പ്രസക്തി പുനസ്ഥാപിച്ചത്. വെള്ളാപ്പള്ളിയെ നമ്മള്‍ നായന്മാര്‍ വിമര്‍ശിക്കുമ്പാള്‍ ഇക്കാര്യങളെല്ലാം കണക്കിലെടുക്കണം. വെള്ളാപ്പള്ളിയോടുള്ള വിരോധം തീര്‍ക്കാന്‍ നായന്‍മാരോടു ചിരിച്ചു കാണിക്കുന്ന ചിലരുടെ മനസ്സിലിരുപ്പ് നായരോടുള്ള സ്‌നേഹമല്ല. നായരെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞാല്‍ അവര്‍ നമ്മുടെ നേര്‍ക്ക് കത്തി വീശും.

വെള്ളാപ്പള്ളിക്കും, മകന്‍ തുഷാറിനും സ്വാര്‍ത്ഥ താത്പര്യങള്‍ ഉണ്ടാകാം. അതില്ലാത്ത ആരാണിവിടെ. ചിലത് നമ്മള്‍ക്കു കിട്ടുമ്പോള്‍ ചിലത് അവര്‍ക്കും കിട്ടട്ടെ. അര്‍ഹിക്കുന്നതിലധികം അവര്‍ നേടുമ്പാള്‍ നമ്മള്‍ എതിര്‍ക്കണം. പക്ഷേ അവരെ എതിര്‍ക്കാന്‍ സംഘടിത മതക്കാരോടു ചേരുന്ന സുകുമാരന്‍ നായരുടെ പ്രവര്‍ത്തി വിവരക്കേടാണ്. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന വിവരക്കേട് നായരുടെ പാരമ്പര്യമല്ല.

1 comment:

CPM Report Concedes Fall In Vote Share In Kerala But BJP's Votes Rise. W...

A Report presented before CPM central committee recently has pointed out a steep fall in CPM vote share in Kerala and rise in BJP's vote...